അടുത്ത ജന്മമോ?
എം.കെ.ഹരികുമാർ
ഈ ജന്മത്തെ
നിർവ്വചിക്കാനാവുന്നില്ല
കവികളും
കഥാകാരന്മാരും
വിമർശകരുമെല്ലാം
യഥേഷ്ടം നിർവ്വചിക്കുന്നുണ്ട്
സൂര്യനോ ചന്ദ്രനോ
ഒരു കവിതയിലും
ഒതുങ്ങാത്തപോലെ ജീവിതവും.
ഞാൻ സത്യവും
നുണയുമാണ്
ആണും പെണ്ണുമാണ്
ദൈവവും ചെകുത്താനുമാണ്
രാത്രിയും പകലുമാണ്
എന്നാൽ ഇതൊന്നുമല്ല
ഇതെല്ലാം കവിതയാണ്
ഭാവനയാണ്
കള്ളമാണ്.
ഞാൻ ആ കള്ളമാണ്
HOME
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.