2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 റഷ്യൻ മരങ്ങൾ

എം.കെ.ഹരികുമാർ


 


കറുത്ത് ,
നിശ്ശബ്ദതയെ ധ്യാനമായി
പുതച്ച് നില്ക്കുകയാണ്
റഷ്യൻ മരങ്ങൾ
തിങ്ങി നില്ക്കുന്ന മരങ്ങൾ

ഓർമ്മകളെയാണ്
റഷ്യൻ മരങ്ങൾ
വലിച്ചെടുക്കാറുള്ളത്.
വളവും വെള്ളവും
അതു തന്നെ


സാറിസ്റ്റ് ഭീകരത ,
കമ്മ്യൂണിസ്റ്റ് സമരങ്ങൾ
സ്റ്റാലിനിസ്റ്റ് പാളയങ്ങൾ
കാറ്റിൽ ശീതകാല സ്മരണകൾ


ടോൾസ്റ്റോയിയുടെ
ഇവാൻ ഇല്ലിച്ചിനെ*പ്പോലെ
ആ മരങ്ങൾ
പുതിയൊരു സത്യം കണ്ടുപിടിച്ചു: 


തങ്ങൾക്ക് ചുറ്റും നിൽക്കുന്ന ഓരോരുത്തരുടെയും 

ചിന്തകൾ ഭീകരമാണെന്ന്

ഓരോ ആളും (അവർക്ക് മുഖമില്ല) വെട്ടാൻ മഴു ഉയർത്തുകയാണ്


പ്രതിരോധിക്കാൻ കറുപ്പ് മാത്രം
തടിയിൽ പറ്റിച്ചേർന്നിരിക്കുന്ന പുരാതനമായ കറുപ്പ് -
പ്രതിജ്ഞയുടെ, പ്രതിരോധത്തിൻ്റെ , പോരാട്ടത്തിൻ്റെ ....
* ടോൾസ്റ്റോയിയുടെ നീണ്ടകഥ 

 

HOME

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME