2021, ഏപ്രിൽ 11, ഞായറാഴ്‌ച

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

 വേമ്പനാട്ടു കായലിലെ പള്ളത്തികൾ
എം.കെ.ഹരികുമാർ


 

അണിഞ്ഞൊരുങ്ങി
സവാരിക്ക് പോയ പള്ളത്തികളാണ് 

വേമ്പനാട്ടുകായലിൽ പിടിക്കപ്പെട്ടത്
ജലശയ്യയിൽ മാന്ത്രിക തിരോധാനങ്ങൾ


വിശ്വാസമായിരുന്നു വെള്ളം; ആശ്വാസമായിരുന്നു വെള്ളം. 

സത്യമായിയിരുന്നു വെള്ളം ഭാവിയായിരുന്നു വെള്ളം


ഇപ്പോൾ വെള്ളം മില്യയായിരിക്കുന്നു 

ചുഴിയും അയാഥാർത്ഥ്യവുമാണത്
അന്ധതയും തലചുറ്റലുമാണത്

തിരിച്ചു പോകാനാവാതെ ഇടമാണിത്



ജനിമൃതികൾ
അസ്തമിക്കുന്ന ഇടം


കാണിയായപ്പോൾ

സ്വന്തം സ്ഥലം വിറ്റ്
മറ്റുനാടുകൾ കാണാൻ
എനിക്കാവില്ല.

എന്നെ ഒരു സ്ഥലവും
സന്തോഷിപ്പിച്ചില്ല.
ഓരോ യാത്രയും കഴിഞ്ഞു
ഞാൻ എന്നിലേക്ക് തന്നെ
വേഗം തിരിച്ചെത്തുകയായിരുന്നു
യാത്രയിൽ കണ്ട സ്ഥലങ്ങളെല്ലാം 

ഒച്ചുകളായി പിന്നിൽ ഇഴയുന്നുണ്ടായിരുന്നു

ഞാൻ എന്നെയാണ് തേടുന്നത്
ഓരോ ഇടവും കാണാൻ പോകുമ്പോൾ
എൻ്റെ ജീവിതം തന്നെ
അവിടേക്ക് എത്തിച്ചേരുന്നു.


HOME

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021

എം.കെ.ഹരികുമാർ വിഷുപ്പതിപ്പ് 2021 link HOME